സംസ്ഥാനത്ത് ചൂട് കനക്കുന്നു. സാധാരണ താപനിലയേക്കാള്‍ 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈര്‍പ്പമുള്ള വായുവുള്ള മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും.