സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്നുദിവസം വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍

ശനി, 20 മെയ് 2023 (13:22 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്നുദിവസം വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. മെയ് 20,21,22 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ ആലുവ, അങ്കമാലി സെക്ഷനുകള്‍ക്കിടയിലും തൃശൂര്‍ യാര്‍ഡിലും എഞ്ചിനിയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 
 
ട്രയിന്‍മാറ്റത്തിലെ സമയവിവരങ്ങള്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍