അങ്ങനെ ഓഗസ്റ്റില്‍ മഴ വരുന്നു, ഈ മാസത്തെ ആദ്യ മഴ മുന്നറിയിപ്പ് ഇടുക്കിയിലും കോഴിക്കോടും

Webdunia
ശനി, 12 ഓഗസ്റ്റ് 2023 (09:19 IST)
സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഇതാദ്യമായാണ് കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇടുക്കി,കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article