റെയിൽപാളത്തിൽ കല്ലുവച്ചവരെ പിടികൂടി

എ കെ ജെ അയ്യര്‍
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (19:19 IST)
കോഴിക്കോട് : റെയിൽപാളത്തിൽ കല്ല് വച്ചവരെ പോലീസ് പിടികൂടി. കോഴിക്കോട് പണിക്കർ റോഡിനടുത്തുള്ള റയിൽ പാലത്തിൽ കല്ലുകൾ നിരത്തിയ സ്‌കൂൾ വിദ്യാർത്ഥികളാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയോടാണ് സംഭവം. ഗേറ്റ്‌മാൻമാരാണ് കല്ലുവച്ച മൂന്നു വിദ്യാർത്ഥികളെയും പിടികൂടിയത്. ഇവരെ റയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറിയിരുന്നു.

തുടർന്ന് രക്ഷിതാക്കൾ, ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിട്ടയയ്ക്കുകയും ചെയ്തു. റയിൽവേ എഞ്ചിൻ ട്രയൽ റൺ നടത്തുന്നതിനിടെയാണ് ഇവരെ പാലത്തിൽ കല്ലുവച്ചത് എന്ന ഗേറ്റ്മാൻമാർ വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article