സംസ്ഥാനത്തെ റെയിൽവേ ബഡ്ജറ്റിൽ ഇതു പോലെ അവഗണിച്ച കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ചത് അപര്യാപ്തമാണെന്നും സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള ആര്യാടൻ മുഹമ്മദ് പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളായ കഞ്ചിക്കോട് കോച്ച് ഫാക്ടറി, നഞ്ചൻകോട് പാത തുടങ്ങിയ ആവശ്യങ്ങള്‍ ബഡ്ജറ്റ് ആരംഭിക്കുന്നതിന് മുന്‍മ്പ് തന്നെ സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്.
എന്നാൽ അതൊന്നും പരിഗണിക്കാൻ റെയിൽവേ മന്ത്രി തയ്യാറായില്ലെന്നും ആര്യാടൻ പറഞ്ഞു. റെയിൽവേ ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും കുറ്റപ്പെടുത്തി.