കേരളം ഏറെ ശ്രദ്ധിച്ച ഓണ്‍ലൈന്‍ പെണ്‌വാണിഭ സംഘത്തില്‍ രാഹുല്‍ പശുപാലന്റെ സംഘത്തില്‍ മലയാളത്തിലെ പ്രശസ്ത നടിയുമുണ്ടെന്ന് വാര്‍ത്തകള്‍. മുംബൈയില്‍ മോഡലായിരുന്ന ശേഷം മലയാള സിനിമയില്‍ എത്തിയ ഈ നടിക്കാണത്രെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരും കൂടുതല്‍ തുകയും വേണ്ടിയിരുന്നത്.
നടിക്ക് ഒരു രാത്രിക്ക് വേണ്ടി മാത്രം ഈടാക്കിയിരുന്നത് രണ്ട് ലക്ഷം രൂപയാണെന്നും പുറത്തുവന്ന സൂചനകള്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ ഡിജിറ്റല്‍ രേഖകളില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. സിനിമയിലും സീരിയലിലും സാന്നിധ്യമറിച്ച നടിയാണിതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം പെണ്‌വാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത സമയത്ത് പൊലീസിനെ ആക്രമിച്ച കൂട്ടത്തില്‍ ഈ നടിയുമുണ്ടായിരുന്നതായും സൂചനയുണ്ട്. രശ്മിക്കും ഈ നടിക്കുമാണ് ഏറെ ആവശ്യക്കാരുണ്ടായിരുന്നത്.
രശ്മിയെ ചോദ്യം ചെയ്തതില്‍ നിന്ന് സിനിമാ രംഗത്തെ രണ്ട് വനിതാ ഏജന്റുമാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചുംബന സമരത്തിലൂടെ പ്രശസ്തരായ രാഹുല്‍ തന്നെയാണ് ഭാര്യ രശ്മിയെ ഇടപാടുകാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. എസ്‌കോര്‍ട്ട് സര്‍വീസ് വെബ്‌സൈറ്റുകള്‍ മുഖേനയും ഫെയ്‌സ്ബുക്ക് പേജ് വഴിയുമാണ് ഇരുവരും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരിക്കുമെന്ന വ്യവസ്ഥയോടെയാണ് ഇടപാടുകാര്‍ക്കൊപ്പം പെണ്‍കുട്ടികളെ അയച്ചിരുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച പെണ്‍വാണിഭം നടത്തിയ കേസിലാണ് രാഹുലും രശ്മിയും അറസ്റ്റിലായത്. രാഹുല്‍ മൂന്നാം പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.