രാഹുലിന് നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ ഇരിപ്പിടം പോയി; അവധിയില്‍ പോയേക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (10:52 IST)
രാഹുലിന് പ്രതിപക്ഷ നിരയിലെ ഇരിപ്പിടം പോയി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ കോണ്‍ഗ്രസ് നിരയ്‌ക്കൊപ്പം ഇനി ഇരിപ്പിടം ഉണ്ടാകില്ല. പ്രത്യേക ബ്ലോക്കില്‍ സഭയില്‍ ഇരിക്കേണ്ടിവരും. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ആറുമാസത്തേക്ക് ആണ് പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയത്.
 
നിരവധി സ്ത്രീകള്‍ രാഹുലിന്റെ പേര് പറഞ്ഞും അല്ലാതെയും രാഹുലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തെത്തി. കഴിഞ്ഞദിവസം രാഹുല്‍ രാജി വയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളെ കണ്ടു. അവന്തിക എന്ന ട്രാന്‍സ് വുമണുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. താന്‍ കുറ്റക്കാരന്‍ ആണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് രാഹുല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍