മുന്‍സര്‍ക്കാരിന്റെ കാലത്താണ് നോട്ട് അസാധുവാക്കിയതെങ്കില്‍ പലമന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിക്കുമായിരുന്നു: ആര്‍ ബാലകൃഷ്ണപിള്ള

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (17:10 IST)
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതെങ്കില്‍ പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരണത്തിന് കീഴടങ്ങിയേനെയെന്ന് ആര്‍ ബാലകൃഷ്ണപിള്ള. അഴിമതിയുടെ കറവപ്പശുക്കളാക്കി വകുപ്പുകളെ മാറ്റിയവരാണ് കഴിഞ്ഞ സര്‍ക്കാരിലുണ്ടായിരുന്ന പല മന്ത്രിമാരുമെന്നും അദ്ദേഹം പറഞ്ഞു. 
 
പഴയ മന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ പി ജയരാജന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ എക്കാലത്തും അഴിമതി തുടര്‍ക്കഥയാണ്. ഉദ്യോഗസ്ഥരുടെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ ഈ സര്‍ക്കാരിനും സാധിച്ചിട്ടില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. 
 
Next Article