നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കത്രികകൊണ്ട് കഴുത്തറുത്ത് മരിച്ച നിലയില്‍

ശ്രീനു എസ്
ശനി, 12 സെപ്‌റ്റംബര്‍ 2020 (15:27 IST)
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കത്രികകൊണ്ട് കഴുത്തറുത്ത് മരിച്ച നിലയില്‍. കുഞ്ഞി മംഗലം സ്വദേശി ശരത്താണ് മരിച്ചത്. വീടിനടുത്തുള്ള ഔട്ട് ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ശരത്ത്. 
 
കഴിഞ്ഞമാസം 28നാണ് ശരത്ത് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്. ആത്മഹത്യചെയ്തതെന്നാണ് പ്രാഥമിക നിഗമനം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. ഇന്നുരാവിലെ ശരത്തിന് ഭക്ഷണം കൊടുക്കാന്‍ ആളെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article