പുനലൂര്‍ പേപ്പര്‍ മില്‍ നവംബറില്‍ തുറക്കും

Webdunia
ഞായര്‍, 26 ഒക്‌ടോബര്‍ 2014 (17:10 IST)
സംസ്ഥാനത്തിന്‍റെ വ്യാവസായിക മേഖലയില്‍ ഒരു കാലത്ത്‌ സജീവ സാന്നിദ്ധ്യമായിരുന്ന പുനലൂര്‍ പേപ്പര്‍ മില്‍ വീണ്ടും പ്രവര്‍ത്തന ക്ഷമമാകാന്‍ തയ്യാറെടുക്കുന്നു. കാല്‍ നൂറ്റാണ്ടിലധികമായ കാത്തിരിപ്പിനൊടുവിലാണ്‌ മില്‍ തുറക്കുന്നതിനുള്ള തീരുമാനമാവുന്നത്‌. നവംബര്‍ 27 നു തുറക്കാനാണു തീരുമാനം.

ബുധനാഴ്ച തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. നവംബര്‍ 11നു രാവിലെ പതിനൊന്നു മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. തിരുവിതാംകൂറിലെ ആദ്യത്തെ രജിസ്‌ട്റേഡ്‌ ജോയിന്‍റ്‍ സ്റ്റോക്ക്‌ കമ്പനിയാണിത്‌. സ്വാതന്ത്രത്തിനു ശേഷം ഡാല്‍മിയായുടെ ഉടമസ്ഥതയിലും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്‌ പേപ്പര്‍ മില്‍ കാഴ്ചവച്ചത്‌.

1987 ഓഗസ്റ്റിലാണു കമ്പനിക്ക്‌ പൂട്ടുവീണത്‌. അതോടെ ആയിരത്തോളം തൊഴിലാളികളും പട്ടിണിയിലായി. കമ്പനിയുടെ ചെയര്‍മാന്‍ ടികെ സുന്ദരേശന്‍, സ്ഥലം എംഎല്‍എ കെരാജു, കെപിസിസി വൈസ്‌ പ്രസിഡന്‍റ്‍ ഭാരതീപുരം ശശി, കമ്പനി ഡയറക്ടര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്‌ മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ച നടത്തിയത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.