ക്ലാസില്‍ സംസാരിച്ചതിന് കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (ഡിപിഐ) ഉത്തരവ്.നിയമവിരുദ്ധമായാണെന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചതെന്ന് ഡിപി എ വ്യക്തമാക്കി.
നേരത്തെ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ കടുത്ത നിയമലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഇതെപറ്റി അന്വേഷണം നടത്തിയ വിദ്യാഭ്യസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇത് കൂടാതെ സ്കൂളിനെപ്പറ്റി രേഖകളൊന്നും വിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമല്ലെന്നും സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും വീടിനോടു ചേര്‍ന്ന ഷെഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തില്‍ ഇന്നലെ സ്കൂളിലെ പ്രധാന അധ്യാപികയായ എസ്. ശശികലയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.