വയനാട്ടിന്റെ പ്രിയങ്കരിയാകുമോ? കന്നിയങ്കത്തിന് പ്രിയങ്ക അടുത്തയാഴ്ച വയനാട്ടില്‍, കൂട്ടിന് രാഹുലും എത്തും

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (15:21 IST)
വയനാട് ഉപതിരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച മണ്ഡലത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുന്‍പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റ് കുടുംബാംഗങ്ങളുമുണ്ടാകും. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ സാധിക്കുന്ന തരത്തിലാകും പ്രിയങ്കയുടെ പ്രചാരണപരിപാടികള്‍.
 
വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി 7 ദിവസത്തോളം പ്രിയങ്ക മാറ്റിവെയ്ക്കുമെന്നാണ് സൂചന. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇത് കൂടി പരിഗണിച്ചാകും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്തഘട്ടം തീരുമാനിക്കുക. അതേസമയം തിരെഞ്ഞെടുപ്പ് കമ്മീഷന്‍ തീയ്യതി പ്രഖ്യാപിച്ച ഉടന്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് യുഡിഎഫ് ക്യാമ്പ് തുടക്കമിട്ടുകഴിഞ്ഞു. ഓരോ മണ്ഡലത്തിലും മുതിര്‍ന്ന നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് ചുമതല നല്‍കിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article