പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കാലാവധി തീരാന്‍ ഒരു മാസം ബാക്കി നില്‍ക്കേയാണ് രാജി. അനാവശ്യവിവാദങ്ങളുടെ ഭാഗമാകാനില്ലാത്തതിനാലാണ് രാജിയെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. പല സ്വപ്നങ്ങളും ബാക്കിയാക്കിയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കേണ്ട് കാര്യമില്ല. തൃപ്തികരമായ സാഹചര്യമല്ല ചലച്ചിത്ര അക്കാദമിയിലുണ്ടായിരുന്നത്. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ പലകാര്യങ്ങളും നടന്നില്ല. മന്ത്രിമാരുമായല്ല അക്കാദമി അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര മേള നന്നായിട്ട് തന്നെ നടക്കും. തന്റെ സ്ഥാനത്ത് സമയവും കഴിവും ഉള്ളവര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.