സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനമിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍ക്ക് ബാധകമാണെന്നും വിവരിക്കുന്നു.
കേരള സര്‍വകലാശാലാ സെനറ്റംഗമായ ജെഎസ് അഖിലന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഈ ഉത്തരവിറക്കിയത്. സര്‍ക്കുലറിണ്റ്റെ പകര്‍പ്പ് എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ചിട്ടുണ്ട്.