പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ, ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കും

അഭിറാം മനോഹർ
വ്യാഴം, 8 ഓഗസ്റ്റ് 2024 (09:29 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കും. ദുരന്തബാധിത പ്രദേശങ്ങളിലെത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തിയേക്കും. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാടെത്തുക.
 
 ശനിയാഴ്ച രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചര്‍ച്ച നടത്തി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article