എങ്ങോട്ടു തിരിഞ്ഞാലും ‘പ്രസ്’ വാഹനം കാണുന്നതിന് ഇനി ഒരു അവസാനമാകും; മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ ഇനി ‘പ്രസ്’ ബോര്‍ഡ് ഉപയോഗിക്കാവൂ

Webdunia
ശനി, 16 ജൂലൈ 2016 (14:33 IST)
വാഹനങ്ങളില്‍ പ്രസ് ബോര്‍ഡ് അല്ലെങ്കില്‍ സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം. അനധികൃതമായി വാഹനങ്ങളില്‍ പ്രസ് എന്ന് എഴുതിയ ബോര്‍ഡോ അല്ലെങ്കില്‍ സ്റ്റിക്കറോ പതിക്കുന്നത് പതിവായ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
 
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കും കെ യു ഡബ്ല്യു ജെ പ്രസിഡന്റിനും പി ആര്‍ വകുപ്പ് സെക്രട്ടറിക്കും ഇതു സംബന്ധിച്ച് കത്തയച്ചു. മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൌകര്യവും അനധികൃതമായി മറ്റു പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും തച്ചങ്കരി കത്തില്‍ പറയുന്നു.
 
മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ മാത്രമേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ എന്നും കത്തില്‍ പറയുന്നുണ്ട്.
Next Article