ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് പ്രയാഗ മര്‍ട്ടിന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (22:09 IST)
ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് പ്രയാഗ മര്‍ട്ടിന്‍. ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് നടി ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പ്രയാഗ ഇക്കാര്യം പറഞ്ഞത്. ഓം പ്രകാശ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ലെന്നും നടി പറഞ്ഞു.
 
നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാനാണ് എത്തിയതെന്ന് സാബു മോന്‍ പ്രതികരിച്ചു. നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

Next Article