രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തും ഉച്ചക്ക് 2:35 ന് മംഗലാപുരം വിമാനത്താവളത്തിലാണ് പ്രസിഡന്റ് എത്തുക. ഇതിനുശേഷം ഹെലികോപ്ടറില്‍ കാസര്‍ഗോടേക്ക് യാത്രയാകും . 3:15 ന് കാസര്‍കോട്ടെത്തുന്ന പ്രണബ് മുഖര്‍ജി 3:30 ന് കാസര്‍കൊട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും.
5:40നു മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്ക് പ്രസിഡന്റ് യാത്രതിരിക്കും . 6.55നു തലസ്ഥാനത്തു വ്യോമസേനയുടെ വിമാനത്താവളത്തില്‍ എത്തിയതിനുശേഷം 7.35നു പ്രണബ് മുഖര്‍ജി സിഇടി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
രാത്രി രാജ്ഭവനിലാണ് പ്രസിഡന്റ് വിശ്രമിക്കുക. നാളെ രാവിലെ 9.50നു അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതിനുശേഷം 10.45നു തിരുച്ചിറപ്പള്ളി എന്‍ഐടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം പുറപ്പെടും.