സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതല്‍ ലോഡ്‌ ഷെഡ്ഡിംഗ്‌

Webdunia
ബുധന്‍, 21 മെയ് 2014 (19:02 IST)
സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതല്‍ ലോഡ്‌ ഷെഡ്ഡിംഗ്‌ ഏര്‍പ്പെടുത്തുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

അരമണിക്കൂറാണ്‌ വൈദ്യുതി നിയന്ത്രണം. വൈദ്യുതി ഉപയോഗം വര്‍ധിച്ചതും ഉല്‍പാദനം കുറഞ്ഞതുമാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതത്തിലും കുറവു വന്നതായി റിപ്പോര്‍ട്ടുണ്‍്ട്‌.