വാളയാറെത്തിയ അഞ്ച് ജനപ്രതിനിധികളും ക്വാറന്റൈനിൽ പോകണമെന്ന് നിർദേശം, പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും ബാധകം

Webdunia
വ്യാഴം, 14 മെയ് 2020 (13:21 IST)
വാളയാർ അതിർത്തിയിൽ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാളയാറിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസിന്റെ ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണമെന്ന് നിർദേശം.ജനപ്രതിനിധികൾക്ക് പുറമെ രോഗി ഉണ്ടായിരുന്ന സമയത്ത് വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്ന പോലീസുകാർ,പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവരും 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനില്‍ പ്രവേശിക്കണമെന്നും പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ് നിർദേശം നൽകി.
 
ഇതോടെ വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ടി.എന്‍ പ്രതാപന്‍ എന്നീ എംപിമാരും എംഎൽഎമാരായ ഷാഫി പറമ്പിൽ,അനിൽ അക്കര എന്നിവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടിവരും. ഇവർക്ക് പുറമെ അഞ്ച് ഡിവൈഎസ്പിമാര്‍ കോയമ്പത്തൂര്‍ ആര്‍ഡിഒയും മാധ്യമപ്രവർത്തകരുമടക്കം അടക്കം നാനൂറോളം പേര്‍ ക്വാറന്റീനിലാണ്.
 
അതേസമയം പരിശൊധനകൾക്ക് ശേഷം മതി ക്വാറന്റൈൻ കാര്യത്തിൽ തീരുമാനമെന്ന് യുഡിഎഫ് കൺവീനർ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയനീക്കമാണെന്നാണ്  കോണഗ്രസ് നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

Next Article