പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കാമുകനടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളത്താണു കുട്ടി പഠിക്കുന്നത്. ചങ്ങന്‍കുളങ്ങര, കുറിഞ്ഞപ്പള്ളി, വയനകം സ്വദേശികളാണു പിടിയിലായവര്‍.
കാമുകനടക്കം 7 പേരാണു കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ മൂന്നു പേര്‍ക്കായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ കാമുകന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. കുട്ടിയെ പീഡിപ്പിച്ച വിവരം ഇയാള്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇത് മുതലാക്കി മറ്റുള്ളവരും ഒറ്റയ്ക്കൊറ്റയ്ക്ക് വന്ന് കുട്ടിയെ കാമുകന്‍റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ ഏഴാമത്തെ സുഹൃത്ത് എത്തിയപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചതിനൊപ്പം കുട്ടി അറിയാതെ കുട്ടിയുടെ മാല മോഷ്ടിച്ചു. ഈ വിവരം കുട്ടി വീട്ടുകാരോട് പറയുകയും പൊലീസ് അന്വേഷിക്കാന്‍ ചോദ്യം ചെയ്തപ്പോള്‍ പീഡന വിവരം പുറത്തു വരികയുമാണുണ്ടായത്.