റേഡിയൊ ജോക്കിയുടെ കൊലപാതകം; പ്രതികൾ ഖത്തറിലേക്ക് കടന്നതായി പൊലീസ്

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (17:33 IST)
തിരുവനതപുരം: മടവൂരിൽ നാടൻപാട്ട് ഗായകനും റേഡിയൊ ജോക്കിയുമായ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സംഭവദിവസം തന്നെ നേപ്പാൾ വഴി ഖത്തറിലേക്ക് കടന്നതായാണ് പോലിസിന് വിവരം ലഭിച്ചത്. 
 
അലിഭായ് എന്ന പേരിൽ അറിയപ്പെടുന്ന ഓച്ചിറ സ്വദേശിയായ ആളാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് നാട്ടിൽ എത്തിയിരുന്നതായും രണ്ട് ദിവസങ്ങൾക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. 
 
കായംകുളം അപ്പുണ്ണി എന്നയാൾക്കും മറ്റുരണ്ട്പേർക്കും കോലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളും ഖത്തറിൽ തന്നെ ജോലിചെയ്യുന്ന ആളാണ്. ഇവർ ഒരുമിച്ചാവാം രാജ്യം വിട്ടത് എന്ന് പൊലീസ് പറയുന്നു. ഇവർ നട്ടിൽ വന്നത് രേഖയില്ലാതിരിക്കാനാണ് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചത്. ഇതോടെ പ്രതികൾ നാട്ടിലുണ്ടായിരുന്നില്ല എന്ന് തെളിയിക്കാനാണ് ഈ മാർഗം സ്വീകരിച്ചത് എന്നും പൊലീസ് പറയുന്നു.
 
കൊല്ലപ്പെട്ട രാജേഷിന് ഒരു നർത്തകിയുമായുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന് അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നത്. പ്രതികളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം 

അനുബന്ധ വാര്‍ത്തകള്‍

Next Article