ദുരൂഹസാഹചര്യത്തിൽ സിനിമാ തിയേറ്ററിൽ മദ്ധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

ഞായര്‍, 23 ഒക്‌ടോബര്‍ 2016 (15:52 IST)
പൊളിച്ചിട്ടിരുന്ന സിനിമാ തിയേറ്ററിലെ ഓപ്പറേറ്റിംഗ് റൂമില്‍ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട നെല്ലിക്കാട് കുഴിവിള കുന്നത്ത് വീട്ടില്‍ പ്രേമചന്ദ്രന്‍ എന്ന 46 കാരനാണു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
തിരുവനന്തപുരം റോഡിലുള്ള മഹാദേവ സിനിമാതിയേറ്ററിനുള്ളിലാണു സംഭവം. ഈ പ്രദേശത്ത് ദിവസങ്ങളായി ദുര്‍ഗന്ധം വമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് അസഹനീയമായതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
മൃതദേഹത്തിനടുത്ത് നിന്ന് മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എന്നിവ കണ്ടെടുത്തു. ഇതില്‍ നിന്നാണ് മരിച്ച ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്തു വര്‍ഷമായി കുടുംബവുമായി പിരിഞ്ഞു കഴിയുന്ന ഇയാള്‍ വെള്ളനാട്ടെ ഒരു ഹോട്ടലിലെ പാചകക്കാരനായിരുന്നു. 

വെബ്ദുനിയ വായിക്കുക