കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ തല്ലി

Webdunia
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (14:43 IST)
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ തമ്മി ഏറ്റുമുട്ടല്‍.സ്റ്റേഷനിലെ സിവില്‍ പൊലീസുകാരായ അനിലും കുര്യാക്കോസുമാണ് തമ്മിലടിച്ചത്. അനിലിന്റെ മൂക്കിന് പരുക്കേറ്റിട്ടുണ്ട്.അനിലിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

രാവിലെ പത്തരയോടെയായിരുന്നു ഏറ്റുമുട്ടല്‍. വ്യാഴാഴ്ച നടന്ന ഒരു ജൂവലറി ഉദ്ഘാടനത്തിന് ലഭിച്ച പാരിതോഷികം വീതം വയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കമാണ് അടിയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.