പീഡനക്കേസില്‍ സ്കൂള്‍ പി ടി എ പ്രസിഡന്‍റ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (18:41 IST)
സ്കൂള്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചുവന്ന കേസില്‍ പി ടി എ പ്രസിഡന്‍റായ 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ തൊഴിലാളിയും കൂടിയായ വി ആര്‍ പുരം എടാര്‍ത്ത് ഉണ്ണിക്കൃഷ്ണന്‍ എന്നയാളാണ് എസ് ഐ ജയേഷ് ബാലന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.
 
പി ടി എ പ്രസിഡന്‍റ് എന്ന ലേബലില്‍ രഹസ്യമായി വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നു. ഈ വിവരം വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തമ്മില്‍ ചര്‍ച്ച ചെയ്തെങ്കിലും മറ്റാരും അറിഞ്ഞില്ല. ഒടുവില്‍ സഹികെട്ട ഒരു കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പരാതി പെട്ടിയില്‍ കുറിപ്പെഴുതി ഇട്ടതോടെയാണ് സംഭവം വെളിയിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതി ഗുരുവായൂരിലേക്കും തുടര്‍ന്ന് പറശിനിക്കടവിലും തങ്ങി. 
 
എന്നാല്‍ പൊലീസ് പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിന്നീട് മലക്കപ്പാറ, കല്ലേറ്റും‍കര വഴി നെല്ലായിയിലെ പന്തല്ലൂരിലെത്തി താമസം ആരംഭിച്ചു. പൊലീസ് ബന്ധുക്കള്‍ വഴി അന്വേഷിച്ചപ്പോഴാണ് പ്രതി പന്തല്ലൂരിലെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ് വലയിലാക്കിയത്. 
Next Article