വൃത്തിഹീനമായ സാഹചര്യത്തിൽ കട നടത്തിയ ഹോട്ടലുടമക്ക് അര ലക്ഷം രൂപ പിഴ

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (18:32 IST)
തലസ്ഥാന നഗരിയിലെ ഒരു പോഷ് ഹോട്ടലില്‍ വിളമ്പിയ കട്ട് ഫ്രൂട്ട്‍സില്‍ പുഴു കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിനു അര ലക്ഷം രൂപ പിഴയിട്ടു. രണ്ട് ദിവസം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണു അധികാരികളുടെ ഈ നടപടി. 
 
പുഴുവിനെ കണ്ടെന്ന പരാതിയെ തുടര്‍ന്ന് അധികാരികള്‍ സമാനമായ ഭക്‍ഷ്യവസ്തുവില്‍ പരിശോധന നടത്തിയെങ്കിലും പുഴുവിന്‍റെ അംശമോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടെത്തി. 
 
ഇതിനെ തുടര്‍ന്നാണ് ഹോട്ടലിനു നോട്ടീസ് നല്‍കുകയും തുടര്‍ന്ന് അരലക്ഷം രൂപ പിഴയിട്ടതും. ഭക്‍ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തി നടപടിയെടുത്തത്. 
Next Article