പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കെന്ന് ഉത്തരവ്. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. വീഴ്ചയുണ്ടായാല്‍ യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്ന മറ്റുള്ളവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. അതില്‍ വീഴ്ചയുണ്ടായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും.