കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് നഗ്നരാക്കരുത്!

Webdunia
ബുധന്‍, 30 ജൂലൈ 2014 (09:43 IST)
കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ്  നഗ്നരായോ അടിവസ്ത്രമിടിയിപ്പിച്ചോ നിറുത്താന്‍ പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയാണ്‌ ഇത് സംബന്ധിച്ച കേരള പൊലീസിന്  നിര്‍ദ്ദേശം നല്‍കിയത്.

അറസ്റ്റ്ചെയ്യപ്പെടുന്നവര്‍ക്ക് സാധാരണ ധരിക്കാറുള്ള വസ്‌ത്രം ധരിക്കാനനുവദിക്കണമെന്ന കേരള പോലീസ്‌ ആക്‌ടിലെ വ്യവസ്ഥ പാലിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.സാ‍ധാരണ വസ്ത്രം ധരിച്ചാല്‍ കുറ്റവാളികള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ വ്യവസ്ഥ പിന്‍ വലിക്കണമെന്നുമാവശ്യപ്പെട്ട് കോട്ടയം സ്വദേശി പി. രാജന്‍ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ തള്ളി.

അറസ്റ്റ് ചെയ്യപ്പെടുന്നവരെല്ലം കുറ്റവാളികളാകണമെന്നില്ലെന്നും ഇവരില്‍ പലരും
പിന്നീട്‌ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെടാറുണ്ടെന്നും മനുഷ്യവകാശ കമ്മീഷന്‍ ചൂണ്ടികാട്ടി. നഗ്നരായോ, അടിവസ്‌ത്രം മാത്രം ധരിപ്പിച്ചോ പ്രതികളെ ലോക്കപ്പിലിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.