പരീക്ഷയ്ക്ക് കോപ്പിയടിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

Webdunia
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (17:20 IST)
സ്ഥാനക്കയറ്റ പരീക്ഷയില്‍ കോപ്പിയടിച്ച കുറ്റത്തിനു 6 പൊലീസുകാര്‍ക്കെതിരെ വകുപ്പ്‍തല നടപടി. കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലായിരുന്നു പൊലീസുകാര്‍ കോപ്പിയടിച്ചത്.

ലോക്കല്‍ പൊലീസ്, എആര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറോളം പൊലീസുകാരാണു പരീക്ഷയ്ക്കിരുന്നത്. എആര്‍ക്യാമ്പിലെ ഉദ്യോഗസ്ഥരായിരുന്നു പരീക്ഷ നടത്തിയത്.  

പരീക്ഷാ ഹാളില്‍ കോപ്പിയടി നടക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ ആറു പൊലീസുകാരും കുടുങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.