രാജ്യവ്യാപകമായ കള്ളപ്പണ വേട്ടയുടെ ഭാഗമായി ആദായ നികുതി വകുപ്പ് തലസ്ഥാന നഗരിയില്‍ നടത്തിയ പരിശോധനയില്‍ 20 ലക്ഷത്തിന്‍റെ കള്ളപ്പണം പിടിച്ചെടുത്തു. രണ്ട് പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തു.
കവടിയാറിലെ ഒരു ഫ്ലാറ്റില്‍ നിന്നും ശാസ്തമംഗലത്തെ ഒരു ഓഫീസില്‍ നിന്നുമാണ് ഈ തുക പിടിച്ചത്. പേരൂര്‍ക്കട പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസുമായി സഹകരിച്ച് രാവിലെ പതിനൊന്നിനാണു ശാസ്തമംഗലത്ത് മനോജ് എന്നയാളുടെ ഓഫീസില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് 10 ലക്ഷം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് കവടിയാറിലെ ഒരു സ്വകാര്യ ഫ്ലാറ്റില്‍ നടത്തിയ തെരച്ചിലില്‍ മഹേഷ് എന്നയാളില്‍ നിന്നാണ് കണക്കില്‍ പെടാത്ത 10 ലക്ഷം രൂപ പിടികൂടിയത്.