ഹെല്‍‌മറ്റ് ധരിച്ചില്ല; യുവാവിന്റെ തലയ്‌ക്കടിച്ച പൊലീസുകാരന് സസ്പെൻഷൻ

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (07:53 IST)
ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് വയർലസ് സെറ്റു കൊണ്ട് അടിച്ച പൊലീസുകാരന് സസ്പെൻഷൻ. എആര്‍ ക്യാംപിലെ പൊലീസുകാരനായ മാഷ് ദാസിനെയാണ് അന്വേഷണവിധേയമായി സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷി സന്തോഷിന്‍റെ തലയ്‌ക്കാണ് പൊലീസിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.
 
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ കെ എസ് ആർ ടി സി ബസ് സ്റ്റാൻറിനു സമീപം ലിങ്ക് റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ  ആശ്രാമം ട്രാഫിക് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടപ്പാക്കട ജനയുഗം നഗർ സ്വദേശി സന്തോഷ് ഫെലിക്‌സ് സന്തോഷിന്റെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു.
 
പൊലീസിനെ വെട്ടിച്ച് ശ്രമിക്കാന്‍ കഴിയാതിരുന്ന സന്തോഷ് ദൂരെ കൊണ്ടുപോയി ബൈക്ക് നിര്‍ത്തുകയായിരുന്നു.  തുടർന്ന് ഹെൽമറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയർലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് കൊല്ലം ആശ്രമത്ത് വൻ പ്രതിഷേധം നടന്നിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥന്മാർക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് എസിപി ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.
Next Article