പീഡനശ്രമം: വാള് ഷിബു പിടിയില്‍

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (19:03 IST)
പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  വിളപ്പില്‍ശാല ചെക്കിട്ടപ്പാറ നിലമേല്‍ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചാങ്ങ സ്വദേശിയായ വാള് ഷിബു എന്നറിയപ്പെടുന്ന 35 കാരനായ രതീഷിനെ പൊലീസ് തെരയുന്നു. വിളപ്പില്‍ശാല ചെറുകോട് സ്വദേശിനിയും വിധവയുമായ വീട്ടമ്മയെ പരിക്കുകളോട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
 
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണു സംഭവം ഉണ്ടയത്. ആക്രമണം ചെറുത്ത വീട്ടമ്മയുടെ തലയ്ക്കും കഴുത്തിനും കൈക്കും പരിക്കേറ്റു. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിളപ്പില്‍ശാല എസ്.ഐ അജിത് അറിയിച്ചു. പ്രതിക്കെതിരെ നിരവധി പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.