പുഞ്ചിരി വിനോദ് കരുതല്‍ തടങ്കലില്‍

Webdunia
തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (16:58 IST)
വിവിധ കേസുകളില്‍ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ പെടുന്നയാളുമായ പുഞ്ചിരി വിനോദ് എന്ന കരമന തളിയല്‍ സ്വദേശി വിനോദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കി. അമ്മയ്ക്കൊരു മകന്‍ സോജുവിന്‍റെ കൂട്ടാളികൂടിയായ ഇയാള്‍ 2012 ല്‍ ചെമ്പഴന്തി സ്വദേശി ടിപ്പര്‍ സജി എന്ന സജിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലും അതേ ദിവസം തന്നെ തൃക്കണ്ണാപുരം സ്വദേശി മണികണ്ഠനെ മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അറസ്റ്റിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം വിനോദ് അജിത് കുമാറിന്‍റെ പകരക്കാരനായി ഗുണ്ടാ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 2013 ല്‍ നെടുങ്കാട് സ്വദേശി അനിലിനെ തടഞ്ഞ് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത് പണം ആവശ്യപ്പെട്ട കേസിലും 2013 ഒക്ടോബറില്‍ പാടശേരി സ്വദേശി ശിവകുമാറിനെ ആറ്റുകാല്‍ ഭാഗത്തു വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്‌.

ജാമ്യത്തിലിറങ്ങിയ ശേഷം ചിറപ്പാലം സ്വദേശി വിഷ്ണുവിനെ ആറ്റുകാല്‍ ബണ്ട് റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയവേയാണു വീണ്ടും കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.