പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളയാവൂറ്‍ ചിറമ്മല്‍ പീടിക സിപിഎം ബ്രാഞ്ച് സെക്രട്ടറി പുതിയാണ്ടി വീട്ടില്‍ സികെ വിജേഷ്, പുത്തന്‍ പറമ്പത്ത് സന്തോഷ് എന്നിവരാണു പിടിയിലായത്.
സന്തോഷ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നും ഇതിനു പെണ്‍കുട്ടി സമ്മതം നല്‍കാതിരുന്നതാണു വധശ്രമത്തിനു കാരണമെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ മാതാവാണു കണ്ണൂറ്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സന്തോഷ് തന്നെ പലപ്പോഴും ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.