വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. തെക്കേക്കോട്ട വിറകുപുരക്കോട്ട സര്‍ക്കാര്‍ സ്കൂളിനു സമീപത്തെ കോട്ടയ്ക്കകം ടിസി27/817ല്‍ ദിവാകരന് നായരുടെ കടയില്‍ നിന്നാണ് ഗണേശ് എന്ന ലഹരി പദാര്‍ത്ഥവും മറ്റു പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്.
സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. എന്നാല്‍ സമീപത്തെ മറ്റു കടകളിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന് പിള്ള, സിഐ അജി ചന്ദ്രന് നായര്‍, എസ്.ഐ പി.ഷാജിമോന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.