ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കിളിമാന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ വെറ്റക്കട സ്കൂളിനു സമീപം കുത്തിക്കമെഴുകം വീട്ടില്‍ അബു എന്ന ഹസന് കുട്ടി (40), വര്‍ക്കല കണ്ണമ്പ തൊടുവേ ശാന്താലയം രാജേന്ദ്രബാബു എന്ന രാജേന്ദ്രപ്രസാദ് (48), ഇടവ പാറയില്‍ പടിപ്പുരവ്ഈട്ടില് അന്‍ഷാദ് (52) എന്നിവരാണു പൊലീസ് വലയിലായത്.
ഓഗസ്റ്റ് പത്തിനു രാത്രി പോങ്ങനാട് തെക്കേവിള ദേവീക്ഷേത്രത്തില്‍ നിന്ന് 6 നിലവിളക്കുകളും അടുത്ത ദിവസം രാത്രി കക്കാക്കുന്ന് അലോളിമഠം ക്ഷേത്രത്തില്‍ നിന്ന് 7 വിളക്കുകളും മറ്റും മോഷ്ടിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ക്ഷേത്രങ്ങളിലെ മോഷണ കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.