തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണു യുവതി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിക്ക് 7 വയസുള്ള ഒരു കുട്ടിയുണ്ട്. രണ്ടാഴ്ച മുമ്പാണു യുവതി വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞത്. ഹോട്ടലിൽ ഒരുമിച്ച് ഇരുവരും അഞ്ച് ദിവസം താമസിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. റൂം എടുത്തതതടക്കം എല്ലാ സജ്ജീകരണങ്ങളും ചെയ്തത് യുവതിയായിരുന്നു.
തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ത്ഥിയെ ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് വീണ്ടും വിവാഹാലോചന വരുന്നെന്നും തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ചത്തുകളയുമെന്നും യുവതി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുമായി മണ്ടയ്ക്കാടും തുടര്‍ന്ന് തക്കലിലുമെത്തി. അവിടെ വീട് വാടകയ്ക്കെടുത്ത് കഴിയുമ്പോഴാണു ഇവര്‍ പൂയപ്പള്ളി പൊലീസിന്‍റെ വലയിലായത്.