ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (18:58 IST)
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട തോരന്‍ കോട് സലീം മന്‍സിലില്‍ മുഹമ്മദ് നാസിം (20), കൂട്ടാളിയായ അറപ്പുര സ്വദേശിയായ കൌമാരക്കാരനായ മറ്റൊരാള്‍ എന്നിവരാണു പിടിയിലായത്.
 
കാഞ്ഞിരമ്പാറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുടുംബത്തിന്‍റെ ബൈക്കാണു ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ബൈക്ക് തട്ടിയെടുത്ത് കുറേ ദൂരം പോയെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
 
സംഭവമറിഞ്ഞ് അന്വേഷണം ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഇരുവരെയും എസ്.ഐ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. മുഹമ്മദ് നാസിം മുമ്പും ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കൌമാരക്കാരനെ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.