രണ്ടു കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ മംഗലാപുരം അടക്കാര്‍ പറമ്പ് ബദരിയാര്‍ മന്‍സിലില്‍ ഷൌക്കത്തലി എന്ന വ്യാജ സിദ്ധനേയും സഹായി സജുവിനെയുമാണ് പൊലീസ് വലയിലാക്കിയത്.
റയില്‍വേ തങ്ങള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷൌക്കത്തലിയുടെ സ്വദേശമായ മംഗലാപുരത്തു കൊണ്ടു പോയി പൊലീസ് തെളിവെടുപ്പ് നടത്തി. കര്‍ണ്ണാടകത്തിലെ കോണ്‍ചായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന വീടുണ്ടെന്നും പൊലീസ് കണ്ടെത്തി.
നീലേശ്വരത്ത് ഇയാള്‍ മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ ഇയാളെ അവിടുന്ന് അടിച്ചോടിക്കുകയായിരുന്നു.