ഓപ്പറേഷന്‍ സുരക്ഷ: 620 പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (16:15 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനമൊട്ടുക്ക് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 620 പേര്‍ പൊലീസ് വലയിലായി. തിരുവനന്തപുരം റേഞ്ചില്‍ 224 പേരും കൊച്ചി റേഞ്ചില്‍ 79 പേരും തൃശൂര്‍ റേഞ്ചില്‍ 140 പേരും അറസ്റ്റിലായി.
 
അതിനൊപ്പം കണ്ണൂര്‍ റേഞ്ചില്‍ 177 പേരും തിരു.റൂറലില്‍ 61 പേരും കൊല്ലം സിറ്റിയില്‍ 99 പേരും കൊല്ലം റൂറലില്‍ 48 പേരും പത്തനംതിട്ടയില്‍ 16 പേരും അറസ്റ്റിലായി. 
 
ഇതോടെ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ആകെ 68429 പേര്‍ അറസ്റ്റിലായി. വരും ദിവസങ്ങളിലും ഇത്തരം നടപടികള്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.