സ്‌കൂളിലെ കിണറില്‍ വിഷം കലര്‍ത്തിയ സംഭവം: പ്രതി അറസ്റ്റില്‍

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (18:12 IST)
സ്കൂളിലെ കിണറില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പൊന്മാനിക്കുടം സ്വദേശി സനീഷിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

ഈമാസം ഒന്പതിനാണ് സംഭവം നടന്നത്. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ കിണറില്‍ നിന്ന് വെള്ളം വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറിലെ വെള്ളത്തിന്‌ നിറവ്യത്യാസവും രൂക്ഷഗന്ധവും ഉള്ളതായി കണ്ടെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക