അദ്ധ്യാപകനെതിരെ രണ്ടാമത്തെ പോക്സോ കേസ്

എ കെ ജെ അയ്യര്‍
വ്യാഴം, 30 ജനുവരി 2025 (13:12 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രശസ്തമായൊരു സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്ന കുറ്റത്തിന് അറസ്റ്റിലായ അദ്ധ്യാപകനെതിരെ അതേ സ്കൂളിൽ തന്നെയുള്ള മറ്റൊരു വിദ്യാർത്ഥിനിയും ലൈംഗികാതിക്രമ പരാതി നൽകിയതോടെ ഫോർട്ട് പോലീസ് അദ്ധ്യാപകനെതിരെ രണ്ടാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവ് സ്വദേശിയായ അരുൺ മോഹന് (32) എതിരെയാണ് രണ്ടാമെത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
ഇതേ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ അരുൺ മോഹൻ ലൈംഗികാതിക്രമം നടത്തി എന്നാണ് പുതിയ പരാതി. ആ സമയം അദ്ധ്യാപകൻ്റെ ഭീഷണിയെ തുടർന്ന് പരാതി നൽകിയിരുന്നില്ല. ഇപ്പോൾ അദ്ധ്യാപകനെതിരെ ആദ്യ പോക്സോ കേസ് വന്നതോടെയാണ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളും പോലീസിൽ പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article