തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന് വ്യാജ പ്രചരണം; വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ച

രേണുക വേണു

വ്യാഴം, 30 ജനുവരി 2025 (10:42 IST)
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്

തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതം. പുലിയാണെന്ന തരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ചയാണ്. 
 
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്തിക്കാട് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ചയാണെന്ന് അന്തിക്കാട് പൊലീസ് അറിയിച്ചതായി പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. 
 
വീഡിയോ പ്രചരിപ്പിച്ച് അനാവശ്യ ഭീതി പരത്തരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. ഒരു വീടിനു മുന്നിലൂടെ കാട്ടുപൂച്ച നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍