കൊല്ലം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന കേസിലെ പ്രതിയായ കല്ലുവാതുക്കൽ നടയ്ക്കൽ മേലേക്കുളങ്ങര അമൽ എന്ന 23 കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടി പഠിക്കുന്ന റ്റിയൂഷൻ സെന്ററിൽ സ്ഥിരമായി എത്തിയിരുന്ന ഇയാൾ പ്രണയം നടിച്ച ശേഷം പറവൂരിൽ പോകാമെന്നു പറഞ്ഞു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാരിപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.