ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം : 65 കാരനു ജീവപര്യന്തം തടവ് ശിക്ഷ

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:12 IST)
തൃശൂർ : എട്ടു വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറുപത്തഞ്ചു കാരനെ പോക്സോ നിയമ പ്രകാരം നാൽപ്പതു വർഷവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളിൽ ജീവപര്യന്തം തടവിന് കോടതി ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂർ ചെറുവത്താനി കോടത്തൂർ രവി എന്ന രവീന്ദ്രനെയാണ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എസ് .ലിഷ ശിക്ഷിച്ചത്.
 
തടവ് ശിക്ഷ കൂടാതെ പ്രതി ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
 
കേസ് വിചാരണ വേളയിൽ 21 സാക്ഷികളെ വിസ്തരിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരുന്ന വി.അനീഷ് കോരയാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍