പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 25 ഫെബ്രുവരി 2022 (18:24 IST)
കണ്ണൂർ: കോഴിക്കോട്ടെ ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ് ചെയ്തു. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവും കണ്ണാടിപ്പറമ്പിലെ അസീബിനെ (36) യാണ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ ഇരുപത്തൊന്നു രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി പതിനാറുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

ഇതിനെ തുടർന്ന് പെൺകുട്ടി ആരോടും ഒന്നും പറയാതെ നാട്ടിൽ നിന്ന് പോവുകയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ അപമര്യാദയുടെ കാര്യം പറയുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ പോക്സോ നിയമ പ്രകാരം കേസെടുത്തു കണ്ണാടിപ്പറമ്പിൽ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായതും കുട്ടികളെ പിന്നീട് ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ടെത്തുകയും ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article