പോക്സോ കേസ് പ്രതി കഞ്ചാവ് കടത്തു കേസിൽ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 3 ജൂണ്‍ 2022 (21:48 IST)
കായംകുളം: മുമ്പ് പോക്സോ കേസിൽ പ്രതിയായ യുവാവ് കഞ്ചാവ് കടത്തു കേസിൽ അറസ്റ്റിലായി. കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ പാലക്കാവിൽ തറയിൽ വീട്ടിൽ മുരളി മകൻ മനു എന്ന 25 കാരനാണു കായംകുളം പോലീസിന്റെ പിടിയിലായത്.

ഇയാളുടെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ വിറകിനടിയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലേക്ക്  സ്ഥിരമായി പ്ലൈവുഡുമായി പോകുന്ന ലോറിയിലെ ഡ്രൈവറാണ് മനു.

പ്ലൈവുഡ് ഇറക്കിയ ശേഷം തിരികെ വരുമ്പോൾ അഞ്ചു മുതൽ പത്തു കിലോ വരെയുള്ള കഞ്ചാവ് സ്ഥിരമായി കൊണ്ട് വരുമായിരുന്നു ഇയാൾ. കൊഞ്ചുവരുന്ന കഞ്ചാവ് കായംകുളത്തെ ഐക്യജംഗ്‌ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകും. ബാക്കിയുള്ളത് മറ്റുള്ളവർക്കും നൽകും. ഇതായിരുന്നു ഇയാളുടെ രീതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article