പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു, ഒന്നിച്ചു ജീവിക്കുന്നുവെന്ന് കോടതിയിൽ: യുവാവിനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (14:58 IST)
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുകയാണെന്ന് അറിയിച്ച യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. പരാതി റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയും പരാതികാരനായ പിതാവും കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് യുവാവിനെതിരായ പോക്‌സോ കേസും കുറ്റപത്രവും റദ്ദാക്കിയത്.
 
2019 ഫെബ്രുവരി 29നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരിൽ ഇരുപത്തിരണ്ടുകാരനായ ഹർജിക്കാരനെതിരെ കൊടകര പോലീസ് കേസെടുത്തത്. എന്നാൽ ഇവർ 2020 നവംബർ 16ന് വിവാഹിതരായി. ഇതിനിടെ പോലീസ് കുറ്റപത്രം നൽകി. തുടർന്ന് കേസ് നടപടികൾ റദ്ദാക്കാൻ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
ഇത്തരം കേസുകളിൽ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ദമ്പതികളുടെ ക്ഷേമത്തിനും കുറ്റപത്രം റദ്ദാക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article