മണികണ്ഠന്‍ ആചാരി തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.ലോക്ഡൗണ്‍ സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് നടന്റെ ഭാര്യ. ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒപ്പം ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കുഞ്ഞു മകന്‍ കൂടിയുണ്ട്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടന്‍ അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് ഒടുവിലായി റിലീസ് ചെയ്തത്. തുറമുഖം, കുരുതി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തുവന്നിരിക്കുന്നത് .