പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്ന് ഫസല്‍ ഗഫൂര്‍

Webdunia
ശനി, 26 ജൂലൈ 2014 (11:28 IST)
പ്ളസ്ടു അനുവദിക്കുന്നതിന് ഭരണകക്ഷിയിലെ ചില നേതാക്കള്‍ കോഴ ആവശ്യപ്പെട്ടന്ന ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂര്‍.

തന്റെ പക്കലുള്ള ഈ വിഷയത്തിലെ തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറും. ആരോപണത്തെകുറിച്ച് അന്വേഷിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തെ ന്യായീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂളുകളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ഫസല്‍ ഗഫൂര്‍ ഇന്നലെയാണ് രംഗത്ത് എത്തിയത്.


ഇക്കാര്യം മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ വിളിച്ചു അറിയിക്കുകയും ചെയ്തു. പ്ളസ്ടു വിഷയത്തില്‍ പെരുന്നാളിനുശേഷം കോടതിയെ സമീപിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.